ഉച്ചയ്ക്കത്തെ ഷിഫ്റ്റില്‍ ജോലിക്ക് കയറേണ്ട റിയാസിനെ ഏറെ വൈകിയിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മസ്കറ്റ്: ഒമാനില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി റിയാസാണ് ഒമാനിലെ സൂറിൽ മരിച്ചത്. ‌25 വയസ്സായിരുന്നു. സൂറിലെ അഫ്‌നാൻ മജാൻ ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരനാണ്.

ഉച്ചയ്ക്കത്തെ ഷിഫ്റ്റില്‍ ജോലിക്ക് കയറേണ്ട റിയാസിനെ ഏറെ വൈകിയിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം സൂർ ഹോസ്പിറ്റല്‍ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പ്രവാസി മലയാളി യുവാവ് ഉറക്കത്തിൽ മരിച്ചു

മകളുടെ വിവാഹത്തിന് നാട്ടില്‍ പോകാനിരുന്ന പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു