റിയാദ്: അടുത്ത മാസം മകളുടെ വിവാഹത്തിന് നാട്ടിൽ പോകാനിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. റിയാദിന് സമീപം അൽഖർജിലെ താമസസ്ഥലത്ത്​ കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ സഹബ യൂനിറ്റംഗവും കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശിയുമായ സുനീഷ് മുണ്ടച്ചാലിൽ (59) ആണ്​ വെള്ളിയാഴ്ച ഉച്ചക്ക്​ മരിച്ചത്​. 

29 വർഷമായി അൽ അഖ്​​വേൻ ചിക്കൻ കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. കണ്ണൂർ പറശ്ശിനിക്കടവ് പുതിയപുരയിൽ ചന്ദ്രശേഖരൻ, -നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: ജൂലാ സുനീഷ്​. ഏകമകൾ മാളവിക. കഴിഞ്ഞ വർഷം ആഗസ്​റ്റിലാണ് നാട്ടിൽ നിന്ന്​ അവധി കഴിഞ്ഞെത്തിയത്. അടുത്തമാസം മകളുടെ വിവാഹത്തിന് നാട്ടിൽ പോകാനിരിക്കെയാണ് അന്ത്യം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനം കേളി അൽഖർജ് ഘടകം ജീവകാരുണ്യ വിഭാഗം ജോയിൻറ്​ കൺവീനർ ഷാജഹാൻ കൊല്ലത്തി​െൻറ നേതൃത്വത്തിൽ നടന്നു വരുന്നു.