രാജ്യത്ത് തൊഴിൽ ചട്ടങ്ങൾ പാലിക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്രമായ ശ്രമങ്ങളുടെ ഭാഗമായി നവംബർ മാസം നടത്തിയ ക്യാംപെയിനോട് അനുബന്ധിച്ചാണ് ഇത്രയും പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

മസ്കറ്റ്: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ തൊഴിൽ നിയമ ലംഘനം നടത്തിയ ഇരുനൂറ്റി അമ്പതിലധികം പ്രവാസികൾ പിടിയിലായി. ദോഫാർ ഗവർണറേറ്റിൽ തൊഴിൽ മന്ത്രാലയം റോയൽ ഒമാൻ പൊലീസിന്റെ സഹകരണത്തോട് കൂടി നടത്തിയ പരിശോധനയിലാണ് 262 പ്രവാസികൾ പിടിക്കപ്പെട്ടിട്ടുള്ളത്.

രാജ്യത്ത് തൊഴിൽ ചട്ടങ്ങൾ പാലിക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്രമായ ശ്രമങ്ങളുടെ ഭാഗമായി നവംബർ മാസം നടത്തിയ ക്യാംപെയിനോട് അനുബന്ധിച്ചാണ് ഇത്രയും പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്ന 103 തൊഴിലാളികൾ, ശരിയായ നടപടിക്രമങ്ങളില്ലാതെ ജോലി ഉപേക്ഷിച്ച 91 പ്രവാസികൾ, പ്രത്യേക മേഖലകളിൽ പ്രവർത്തിക്കുന്ന 58 പ്രൊഫഷണലുകൾ എന്നിവർ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞതായും ഒമാൻ തൊഴിൽ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

Read Also -  ഉടൻ ആശുപത്രിയിലെത്തിക്കണം, പക്ഷേ യുവതിയുടെ ഭാരം 400 കിലോ; മണിക്കൂറുകൾ നീണ്ട പ്രയത്നം, ഒടുവിൽ സംഭവിച്ചത്...

ചെമ്മീന്‍ പിടിക്കുന്നതിനും വ്യാപാരത്തിനും നിരോധനം ഏര്‍പ്പെടുത്തി; അറിയിപ്പുമായി മന്ത്രാലയം

മസ്‌കറ്റ്: ഒമാനില്‍ ചെമ്മീന്‍ പിടിക്കുന്നതിനും വ്യാപാരത്തിനും നിരോധനം ഏര്‍പ്പെടുത്തി. നിരോധനം പ്രാബല്യത്തില്‍ വന്നതായി ഒമാന്‍ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഈ കാലയളവിലെ ചെമ്മീനുകളുടെ ബീജസങ്കലനം, പുനരുല്‍പ്പാദനം, സ്വാഭാവിക വളര്‍ച്ച എന്നിവ കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തിയത്. നി​രോ​ധ​നം ലം​ഘി​ച്ചാൽ​ 5,000 റി​യാ​ൽ ​വ​രെ പി​ഴയോ മൂ​ന്നു മാ​സം ത​ട​വോ അ​ല്ലെ​ങ്കി​ൽ ഇവ ര​ണ്ടും ഒ​രു​മി​ച്ചോ ശിക്ഷയായി ലഭിക്കും. ചെ​മ്മീ​ൻ​ പി​ടി​ക്കാ​നു​പ​യോ​ഗി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ടു​കെ​ട്ടു​ക​യും മ​ത്സ്യ​ബ​ന്ധ​ന ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കു​ക​യും ചെ​യ്യും. നി​യ​മ​ന​ട​പ​ടി​ക​ളും പി​ഴ​ക​ളും ഒ​ഴി​വാ​ക്കാ​ൻ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം