റിയാദ്: തൊഴില്‍, വിസാ നിയമങ്ങള്‍ ലംഘനത്തിന് റിയാദില്‍ തടവിലായിരുന്ന 268 ഇന്ത്യാക്കാരെ കൂടി നാട്ടിലേക്ക് തിരിച്ചയച്ചു. ബുധനാഴ്ച രാവിലെ 10ന് റിയാദില്‍ നിന്ന് പുറപ്പെട്ട സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ഇവര്‍ ഡല്‍ഹിയിലേക്കാണ് കൊണ്ടുപോയത്. 13 മലയാളികളും 17 തമിഴ്‌നാട്ടുകാരും 18 ആന്ധ്ര, തെലങ്കാന സ്വദേശികളും 17 ബിഹാറികളും 114 ഉത്തര്‍പ്രദേശുകാരും 50 പശ്ചിമബംഗാള്‍ സ്വദേശികളും ഒമ്പത് രാജസ്ഥാനികളുമാണ് സംഘത്തിലുള്ളത്.

ഇഖാമ പുതുക്കാത്തത്, ഹുറൂബ് കേസ്, തൊഴില്‍ നിയമലംഘനം എന്നീ കുറ്റങ്ങള്‍ക്കാണ് ഇവര്‍ പിടിയിലായത്. ഇതില്‍ 53 പേരെ ദമ്മാമില്‍ നിന്ന് റിയാദിലെത്തിച്ചതാണ്. റിയാദ് അല്‍ഖര്‍ജ് റോഡിലെ ഇസ്‌കാനിലുള്ള പുതിയ നാടുകടത്തല്‍ (തര്‍ഹീല്‍) കേന്ദ്രത്തില്‍ ഇനി 200ഓളം ഇന്ത്യാക്കാരുണ്ട്. അവരെയും വൈകാതെ നാട്ടിലേക്ക് കയറ്റിവിടും.