അബുദാബി: യുഎഇയില്‍ വെള്ളിയാഴ്ച 283 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 60,506 ആയി. 283 പേര്‍ കൂടി പുതുതായി രോഗമുക്തി നേടിയതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ യുഎഇയില്‍ രോഗമുക്തരായവരുടെ ആകെ എണ്ണം 53,909 ആയി ഉയര്‍ന്നു. രണ്ട് മരണമാണ് കൊവിഡ് മൂലം ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 351 ആണ് ആകെ മരണസംഖ്യ. നിലവില്‍ 6,246 പേരാണ് ചികിത്സയിലുള്ളത്.

കൊവിഡ് ലക്ഷണങ്ങളോടെ ക്വാറന്‍റീനില്‍ കഴിഞ്ഞ പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍