വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടവരെയാണ് പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. 

കുവൈത്ത് സിറ്റി: കവൈത്തില്‍ തൊഴില്‍, താമസ നിയമലംഘകരായ പ്രവാസികളെ കണ്ടെത്തുന്നതിനായി കര്‍ശന പരിശോധന തുടരുന്നു. മംഗഫ്, സാല്‍മിയ ഏരിയകളില്‍ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡുകളില്‍ 30 പ്രവാസികളാണ് അറസ്റ്റിലായത്. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടവരെയാണ് പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

ആഭ്യന്തര മന്ത്രാലയത്തിലെയും പ്രൊട്ടക്ഷന്‍ ഓഫ് പബ്ലിക് മോറല്‍സ് ഡിപ്പാര്‍ട്ട്മെന്റിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ റെയ്ഡുകളിലാണ് ഇത്രയും പേര്‍ പിടിയിലായത്. തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കാനായി ഇവരെ എല്ലാവരെയും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണ്.

Scroll to load tweet…


Read also:  ഖത്തര്‍ എയര്‍വേയ്സ് വിമാനം ആകാശച്ചുഴിയില്‍പെട്ടു; യാത്രക്കാര്‍ക്ക് പരിക്ക്, ബാങ്കോക്കില്‍ അടിയന്തിര ലാന്റിങ്