അപകടകരമായി വാഹനം ഓടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു; 31 പേർ പിടിയിൽ
മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന, ട്രാഫിക് നിയമങ്ങൾ മനഃപൂർവം ലംഘിക്കുന്ന ഉള്ളടക്കമാണ് ഇവര്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം.

കുവൈത്ത് സിറ്റി: കുവൈത്തില്‍ അശ്രദ്ധയോടെയും അപകടകരമായും വാഹനം ഓടിക്കുന്നതിന്റെ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച 31 പേർ അറസ്റ്റിൽ. ഇലക്ട്രോണിക് ക്രൈംസ് കോംബാറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ജനറൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റ് ആണ് ഇവരെ പിടികൂടിയത്.
മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന, ട്രാഫിക് നിയമങ്ങൾ മനഃപൂർവം ലംഘിക്കുന്ന ഉള്ളടക്കമാണ് ഇവര്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. പിടിയിലായവരെ തുടര്‍ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. ഇലക്ട്രോണിക് ക്രൈംസ് കോംബാറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി ഇൻഫർമേഷൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Read Also- സോഷ്യല്‍ മീഡിയ വഴി ഇസ്രയേലിനെ പിന്തുണച്ചു; പ്രവാസി ഇന്ത്യന്‍ നഴ്‌സിനെതിരെ പരാതി
വ്യാപക പരിശോധന; ലൈസന്‍സില്ലാതെ വാഹനമോടിച്ച അഞ്ചുപേര്‍ പിടിയില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ ട്രാഫിക് നിയമലംഘകരായ അഞ്ചുപേര്‍ പിടിയില്‍. ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റും സെക്യൂരിറ്റി പട്രോള്‍ വിഭാഗവും സംയുക്തമായി ആരംഭിച്ച ട്രാഫിക് ക്യാമ്പയിനിന്റെ ഭാഗമായാണിത്. തൈമ, ജഹ്‌റ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ അശ്രദ്ധമായി വാഹനമോടിക്കുകയും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനാണ് പരിശോധന നടത്തിയത്.
ട്രാഫിക് നിയമലംഘനം നടത്തുകയും പ്രദേശത്തെ താമസക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്ത അഞ്ചു യുവാക്കളാണ് പിടിയിലായത്. ലൈസന്‍സില്ലാതെയും അശ്രദ്ധമായും സ്‌പോര്‍ട്‌സ് കാര്‍ ഓടിച്ചതിനാണ് ഇവരെ പിടികൂടിയത്. അഞ്ചുപേരെയും തുടര്‍ നിയമനടപടികള്‍ക്കായി ജനറല്‍ ട്രാഫിക് വകുപ്പിന് കൈമാറി. പ്രദേശവാസികളെ ശല്യം ചെയ്യുന്ന രീതിയില്‍ ശബ്ദമുണ്ടാക്കി വാഹനമോടിച്ചതടക്കമുള്ള കാരണങ്ങള്‍ക്ക് ആകെ 20 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. നാല് കാറുകളും പട്രോള്‍ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം