റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 32 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 2949 ആയി. റിയാദ് 8, ജിദ്ദ 5, മക്ക 2, മദീന 1, ഹുഫൂഫ് 4, ത്വാഇഫ് 5, മുബറസ് 1, ബുറൈദ 1, തബൂക്ക് 1, മഹായില്‍ 2, അല്‍റസ് 1, ബല്ലസ്മര്‍ 1 എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച മരണം റിപ്പോര്‍ട്ട് ചെയ്തത്.

പുതുതായി 1258 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കുകയും 1972 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 280093 ഉം ആെക കൊവിഡ് മുക്തരുടെ എണ്ണം 242053 ഉം ആയി. നിലവില്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നവരുടെ എണ്ണം 35,091 ആയി കുറഞ്ഞു. ഇവരില്‍ 2,017 പേരുടെ നില ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.  

കുവൈത്തില്‍ 388 പേര്‍ക്ക് കൂടി കൊവിഡ്; രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധന