താമസ, തൊഴില്‍ നിയമലംഘനങ്ങള്‍ നടത്തിയ വിവിധ രാജ്യക്കാരായ പ്രവാസികളാണ് അറസ്റ്റിലായത്. ഇതിന് പുറമെ ഗാര്‍ഹിക തൊഴിലാളികളെ നിയമവിരുദ്ധമായി ജോലിക്ക് നിയമിക്കുന്ന രണ്ട് ഏജന്‍സി ഓഫീസുകളും കണ്ടെത്തി പൂട്ടിച്ചു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം നടത്തി വരുന്ന പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹോട്ടലുകളും ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റുകളും ചില സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ 33 പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി അധികൃതര്‍ അറിയിച്ചു.

താമസ, തൊഴില്‍ നിയമലംഘനങ്ങള്‍ നടത്തിയ വിവിധ രാജ്യക്കാരായ പ്രവാസികളാണ് അറസ്റ്റിലായത്. ഇതിന് പുറമെ ഗാര്‍ഹിക തൊഴിലാളികളെ നിയമവിരുദ്ധമായി ജോലിക്ക് നിയമിക്കുന്ന രണ്ട് ഏജന്‍സി ഓഫീസുകളും കണ്ടെത്തി പൂട്ടിച്ചു. ഇവിടെ താമസ നിയമലംഘകരായ 10 പ്രവാസികളെ പാര്‍പ്പിച്ചിരുന്നതായി റെയ്ഡ‍ില്‍ കണ്ടെത്തി. ഇവരെയും അറസ്റ്റ് ചെയ്‍തിട്ടുണ്ട്. പിടിയിലായവരെയെല്ലാം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണ്.

Scroll to load tweet…


Read also: വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകം; യുഎഇയില്‍ 40 സ്ഥാപനങ്ങള്‍ പൂട്ടിച്ചു, 685 സ്ഥാപനങ്ങള്‍ക്ക് പിഴ

അതേസമയം കുവൈത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം മുപ്പതിനായിരത്തിലധികം പ്രവാസികളെ നാടുകടത്തിയതായി ഔദ്യോഗിക കണക്കുകള്‍ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. പ്രതിദിന എണ്ണം കണക്കാക്കുമ്പോള്‍ ദിവസവും 82 പ്രവാസികളെ വീതം നാടുകടത്തുന്നുവെന്നാണ് ശരാശരി കണക്കുകള്‍. ഇവരില്‍ 660 പേര്‍ മാത്രമാണ് കോടതികളിലെ കേസുകളിലെ വിധികള്‍ പ്രകാരം ‍ നാടുകടത്തപ്പെട്ടത്. മറ്റുള്ളവരെ നിയമലംഘനങ്ങളുടെ പേരിലും മറ്റ് കുറ്റകൃത്യങ്ങളുടെ പേരിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നാടുകടത്തിയതാണ്.