Asianet News MalayalamAsianet News Malayalam

കുവൈത്തില്‍ വ്യാപക പരിശോധന; 3,309 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

ഒമ്പത് പേരെ പബ്ലിക്ക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തു. പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവരെയും പരിശോധനകളില്‍ പിടികൂടിയിട്ടുണ്ട്.

3309 traffic violations found in kuwait
Author
First Published Feb 3, 2024, 8:54 PM IST

കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിൽ കർശനമായ പരിശോധന ക്യാമ്പയിനുമായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻറ്. ഫെബ്രുവരി ഒന്നിന് നടത്തിയ പരിശോധനകളിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. 3,309 ട്രാഫിക്ക് നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 

ഒമ്പത് പേരെ പബ്ലിക്ക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തു. പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവരെയും പരിശോധനകളില്‍ പിടികൂടിയിട്ടുണ്ട്. നിയമലംഘനം നടത്തിയ ആറ് വാഹനങ്ങളാണ് പിടിച്ചെ‌ടുത്ത് ​ഗ്യാരേജിലേക്ക് മാറ്റിയത്. ശല്യപ്പെടുത്തുന്ന ശബ്ദവുമായി ബന്ധപ്പെട്ട് 42 നിയമ ലംഘനങ്ങളും കണ്ടെത്തി. വാണ്ടഡ് ലിസ്റ്റിലുള്ള 16 വാഹനങ്ങൾ പിടിച്ചെടുത്തു. 107 റഡാർ നിയമലംഘനങ്ങളും റിപ്പോർട്ട് ചെയ്തു.   

താമസ നിയമം ലംഘിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തു. ആവശ്യമായ രേഖകകൾ കൈവശം ഇല്ലാത്ത നാല് പേരും പരിശോധനകളില്‍ പിടിയിലായി. രാജ്യവ്യാപകമായി കർശനമായ പരിശോധന ക്യാമ്പയിനുകൾ തുടരുമെന്ന്  ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻറ് അറിയിച്ചു. 

Read Also -  സന്തോഷത്തോടെ തുടങ്ങി, തീരാനോവായി അവസാനം; കുടുംബത്തോടെ അവധി ആഘോഷിക്കാൻ പോയി, വാഹനം മറിഞ്ഞ് മലയാളി ബാലിക മരിച്ചു

കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളുടെ തീയതി തിരുത്തി വില്‍പ്പന; ഫുഡ് കമ്പനിക്കെതിരെ നടപടി, അടച്ചുപൂട്ടി അധികൃതര്‍ 

കുവൈത്ത് സിറ്റി: കുവൈത്തില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തിയ ഫുഡ് കമ്പനി അടച്ചുപൂട്ടി അധികൃതര്‍. കാലാവധി അവസാനിച്ച ഭക്ഷ്യവസ്തുക്കളുടെ തീയതിയില്‍ കൃത്രിമം കാണിച്ച് ഹോള്‍സെയിലര്‍മാരുടെ മറവില്‍ റെസ്റ്റോറന്‍റുകളിലും കഫേകളിലും വില്‍പ്പന നടത്തുകയാണ് കമ്പനി ചെയ്തിരുന്നത്.

ഇത്തരത്തില്‍ കമ്പനി നിയമലംഘനം നടത്തുന്നുണ്ടെന്നും ഗുരുതര കുറ്റം ചെയ്യുന്നുണ്ടെന്നും വിവരം ലഭിച്ച വാണിജ്യ, വ്യവസായ മന്ത്രാലയ അധികൃതര്‍ കമ്പനി അടച്ചുപൂട്ടുകയായിരുന്നു. ഷുവൈഖ് വ്യാവസായി മേഖലയിലെ ഫുഡ് കമ്പനിയാണ് പൂട്ടിച്ചത്. കമ്പനിക്കെതിരെ നിയമനടപടികള്‍ തുടങ്ങി. ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഗുരുതര ഭീഷണിയാണ് ഇത്തരത്തിലുള്ള പ്രവൃത്തികളെന്ന് മന്ത്രാലയം വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios