റിയാദ്: മദീന ബസ് അപകടത്തിൽ മരിച്ചവരുടെ മൃതദേഹം സൗദിയിൽ തന്നെ സംസ്കരിച്ചേക്കും. ഉംറ തീർത്ഥാടകർ സഞ്ചരിച്ചിച്ച ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 36 പേരാണ് മരിച്ചത്

അപകടത്തിൽ 35 പേര് സംഭവസ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.ഏഷ്യൻ- അറബ് രാജ്യക്കാരായ 39 ഉംറ തീർത്ഥാടകരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. മരിച്ചവരിൽ ഏറെയും പാകിസ്ഥാനികളാണ്. മരിച്ചവരെ തിരിച്ചറിയാനാകാത്ത വിധം കത്തികരിഞ്ഞിരുന്നു.

മൃതദേഹങ്ങൾ സൗദിയിൽ തന്നെ സംസ്കരിക്കാനാണ് സാധ്യതയെന്ന് അധികൃതർ സൂചിപ്പിച്ചു. മരിച്ചവരുടെ മൃതദ്ദേഹങ്ങൾ അൽ ഹംസ, വാദി അൽ ഫർഅ എന്നിവിടങ്ങളിലെ ആശുപത്രി മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുന്നത്. അപകടത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോഡി അനുശോചനം രേഖപ്പെടുത്തിയിരുന്നു.