Asianet News MalayalamAsianet News Malayalam

Saudi Covid Report : സൗദി അറേബ്യയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 3575 പേർക്ക്

സൗദി അറേബ്യയിൽ 3575 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 817 പേർ സുഖം പ്രാപിച്ചു. രണ്ട് മരണങ്ങള്‍ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

3575 new covid cases reported in Saudi Arabia along with two deaths
Author
Riyadh Saudi Arabia, First Published Jan 7, 2022, 11:30 PM IST

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നത് തുടരുന്നു. ഒറ്റദിവസം രാജ്യത്താകെ 3,575 പുതിയ കേസുകളാണ് (New covid cases) റിപ്പോർട്ട് ചെയ്തത്. നിലവിൽ രോഗബാധിതരിൽ 817 പേർ സുഖം പ്രാപിച്ചു (Covid recoveries). രോഗബാധിതരിൽ രണ്ടുപേർ കൂടി മരിച്ചു (Covid death). രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,72,225 ഉം രോഗമുക്തരുടെ എണ്ണം 5,44,978 ഉം ആയി. ആകെ മരണസംഖ്യ 8,890 ആയി. 

നിലവിൽ 18,357 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇവരിൽ 117 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്‍തികരമാണ്. പുതിതായി റിയാദിൽ 985 ഉം ജിദ്ദയിൽ 829 ഉം മക്കയിൽ 393 ഉം മദീനയിൽ 118 ഉം ഹുഫൂഫിൽ 105 ഉം ദമ്മാമിൽ 98 ഉം പേർക്ക് രോഗം ബാധിച്ചു. സൗദി അറേബ്യയിൽ ഇതുവരെ 5,22,39,228 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,50,91,637 ആദ്യ ഡോസും 2,33,05,219 രണ്ടാം ഡോസും 38,42,372 ബൂസ്റ്റർ ഡോസുമാണ്.

Follow Us:
Download App:
  • android
  • ios