സൈന്യത്തിൽ വനിതകളെ ചേർക്കാൻ തുടങ്ങിയ ശേഷമുള്ള ഏഴാമത്തെ ബാച്ചാണ് ഇപ്പോൾ പരിശീലനം പൂർത്തിയാക്കിയത്. 

റിയാദ്: 360 വനിതാ സൈനികർ കൂടി പരിശീലനം പൂർത്തിയാക്കി സൗദി പട്ടാളത്തിന്‍റെ ഭാഗമായി. സൈന്യത്തിൽ വനിതകളെ ചേർക്കാൻ തുടങ്ങിയ ശേഷമുള്ള ഏഴാമത്തെ ബാച്ചാണ് കഴിഞ്ഞ ദിവസം റിയാദിലെ വിമൻസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദവും പ്രായോഗികപരിശീലനവും പൂർത്തിയാക്കി സജ്ജരായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റിയാദിൽ നടന്ന ബിരുദദാന ചടങ്ങിന് പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ജനറൽ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽ ബസാമി നേതൃത്വം നൽകി. സൗദി ആഭ്യന്തരമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസാണ് ഇൻസ്റ്റിറ്റ്യൂട്ടിെൻറ രക്ഷാധികാരി. 2019ലാണ് സൗദി അറേബ്യ സൈന്യത്തിൽ വനിതകളെ നിയമിക്കാൻ ആരംഭിച്ചത്. സൈന്യത്തിലേക്ക് ഇപ്പോൾ യുവതിയുവാക്കൾക്ക് ഒരു പോലെ അപേക്ഷിക്കാനും നിയമനം നേടാനുമാവും. ഇതിനകം ഏഴ് ബാച്ചുകളിലൂടെ നൂറുകണക്കിന് വനിതകൾ സൗദി സൈന്യത്തിന്‍റെ ഭാഗമായി മാറി. 

Read Also - മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ജുഡീഷ്യൽ സ്ഥാപനം കുവൈത്തിൽ; പാലസ് ഓഫ് ജസ്റ്റിസ് നേടിയത് നിരവധി അവാർഡുകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം