25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയത് ഇന്ത്യയിൽ നിന്നുള്ള കനിക അറോറ

ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ ലൈവ് ഡ്രോയിൽ 25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയത് ഇന്ത്യയിൽ നിന്നുള്ള കനിക അറോറ എന്ന 42 വയസ്സുകാരി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മലയാളിയായ ട്വിങ്കിൾ ആൽഫിൻ ബി.എം.ഡബ്ല്യു എക്സ്6 കാർ സ്വന്തമാക്കി.

എല്ലാ മാസവും കനിക ബിഗ് ടിക്കറ്റിൽ പങ്കെടുക്കാറുണ്ട്. ഭർത്താവാണ് മൂന്നു വർഷം മുൻപ് ബിഗ് ടിക്കറ്റിൽ പങ്കെടുക്കാൻ തുടങ്ങിയതെന്നും ഗ്രാൻഡ് പ്രൈസ് വിജയി പറഞ്ഞു.

“ഞാൻ ആകെ ഞെട്ടിപ്പോയി. പക്ഷേ, പിന്നീട് സത്യമാണെന്ന് മനസ്സിലായപ്പോൾ സന്തോഷംകൊണ്ട് മനസ്സ് നിറഞ്ഞു. ഗ്രാൻഡ് പ്രൈസ് കിട്ടിയാൽ എന്തു ചെയ്യുമെന്ന് പരസ്പരം ഞങ്ങൾ ഇടയ്ക്ക് പറയാറുണ്ട്. ഇപ്പോൾ അത് യാഥാർത്ഥ്യമായപ്പോൾ, എനിക്കറിയില്ല, എവിടെ തുടങ്ങണമെന്ന്.” – കനിക പറയുന്നു.

പുതിയൊരു വീട് വാങ്ങാൻ സമ്മാനത്തുക ഉപയോഗിക്കുമെന്ന് അവർ പറഞ്ഞു. കുടുംബത്തിനും ഒരു പങ്ക് നൽകും.

ട്വിങ്കിൾ ആൽഫിൻ ദുബായിയിലാണ് താമസിക്കുന്നത്. മുൻപ് ഖത്തറിലായിരുന്നു. കുറച്ചു വർഷങ്ങളായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ടെന്ന് അവർ പറയുന്നു.

“ഭർത്താവും സുഹൃത്തുക്കളും ബിഗ് ടിക്കറ്റിൽ പങ്കെടുക്കാറുണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ ഇതേക്കുറിച്ച് അറിഞ്ഞത്. എന്റെ പേരിൽ ആദ്യമായാണ് ടിക്കറ്റ് എടുത്തത്. അത് തന്നെ വിജയവും കൊണ്ടുവന്നു എന്നത് സർപ്രൈസ് ആയി തോന്നുന്നു.” – ട്വിങ്കിൾ പറഞ്ഞു.

ഇപ്പോഴും ഈ വിജയം സത്യമാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്നാണ് ട്വിങ്കിൾ പറയുന്നത്. സമ്മാനത്തുക കൈപ്പറ്റാനാണ് അവരുടെ തീരുമാനം.

ജൂലൈ പ്രൊമോഷനുകളിൽ ബിഗ് ടിക്കറ്റിലൂടെ 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടാം. ഓഗസ്റ്റ് മൂന്നിനാണ് ലൈവ് ഡ്രോ. അഞ്ച് വിജയികൾക്ക് 100,000 ദിർഹം സമാശ്വാസ സമ്മാനം നേടാം.

ആഴ്ച്ച തോറുമുള്ള ഇ-ഡ്രോകളും തുടരും. നാലു പേർക്ക് 25,000 ദിർഹം വീതം നേടാം. ജൂലൈയിൽ ടിക്കറ്റ് വാങ്ങുന്നവർക്ക് ദി ബിഗ് സ്പിന്നിലും പങ്കെടുക്കാം. ഓഗസ്റ്റ് 3-ന് നടക്കുന്ന ലൈവ് ഡ്രോയിൽ മൂന്നു പേർക്ക് ക്ഷണം ലഭിക്കും. ഇവർക്ക് സെപ്റ്റംബർ 3-ന് ഗെയിം കളിക്കാം. 1 മില്യൺ ദിർഹം വരെയുള്ള ക്യാഷ് പ്രൈസുകൾ നേടാനാണ് അവസരം.

ബിഗ് ടിക്കറ്റ് ഡ്രീം കാർ പ്രൊമോഷനും തുടരും. ഓഗസ്റ്റ് മൂന്നിന് മസെരാറ്റി ഗ്രെക്കാലെ, സെപ്റ്റംബർ മൂന്നിന് ലാൻഡ് റോവർ ഡിഫൻഡർ എന്നിവയാണ് സമ്മാനങ്ങൾ.