രാജ്യത്തെ വിദേശികള്‍ക്ക് ബാധകമായ താമസ നിയമങ്ങള്‍ ലംഘിച്ചെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒരു വീട്ടില്‍ താമസിക്കുന്നതിനിടെ ഇവരെ അന്വേഷിച്ചെത്തിയ പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
മസ്‍കത്ത്: ഒമാനിലേക്ക് അനധികൃതമായി പ്രവേശിച്ച നാല് പേരെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. അറസ്റ്റിലായ നാല് പേരും അറബ് വംശജരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സലാല വിലായത്തിലായിരുന്നു സംഭവം. ഇവരുടെ താമസ സ്ഥലം കണ്ടെത്തിയാണ് പിടികൂടിയത്.
റോയല്‍ ഒമാന്‍ പൊലീസിന്റെ ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസ് കമാന്റാണ് നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. രാജ്യത്തെ വിദേശികള്‍ക്ക് ബാധകമായ താമസ നിയമങ്ങള്‍ ലംഘിച്ചെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒരു വീട്ടില്‍ താമസിക്കുന്നതിനിടെ ഇവരെ അന്വേഷിച്ചെത്തിയ പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.
Read also: വെള്ളത്തിലൂടെ വാഹനവുമായി സാഹസിക അഭ്യാസം; ഒമാനില്‍ യുവാവ് അറസ്റ്റില്‍
ഒമാനില്‍ വെള്ളക്കെട്ടില്‍ കാറിനുള്ളില്‍ കുടുങ്ങിയ നാല് പേരെ രക്ഷിച്ചു
മസ്‍കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനിടെ വെള്ളക്കെട്ടില്‍ അകപ്പെട്ട നാല് പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. അല്‍ ഹംറ വിലായത്തിലായിരന്നു സംഭവം. ഇവിടെയുള്ള ഒരു വാദിയിലെ വെള്ളക്കെട്ടില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കുടുങ്ങിപ്പോവുകയായിരുന്നു.
വിവരം ലഭിച്ചതനുസരിച്ച് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി, നാല് പേരെയും വാഹനത്തില്‍ നിന്ന് പുറത്തിറക്കി രക്ഷപ്പെടുത്തുകയായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വാദികള്‍ മുറിച്ചുകടക്കരുതെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
