റിയാദ്: കൊവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ ഇന്ന് 45 പേര്‍ കൂടി മരിച്ചു. രോഗമുക്തരുടെ എണ്ണത്തിലും വര്‍ധവുണ്ടായി.  4,574 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 243,238 ആയി.

രാജ്യത്തെ ആകെ മരണസംഖ്യ 2,370 ആയി. പുതുതായി ഇന്ന് രോഗം സ്ഥിരീകരിച്ചത് 2,764 പേര്‍ക്കാണ്. ഇതോടെ സൗദിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 243,238 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ഭേദമായവരുടെ ആകെ എണ്ണം 187,622 ആയതായി മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ 53,246 പേര്‍ ചികിത്സയിലാണ്.  

കുവൈത്തില്‍ 24 മണിക്കൂറിനിടെ 791 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു