കുവൈത്ത് സിറ്റി: കുവൈത്തില്‍ 791 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 57,668 ആയി. 459 കുവൈത്ത് സ്വദേശികള്‍ക്കും 332 വിദേശികള്‍ക്കുമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 

വ്യാഴാഴ്ച 648 പേര്‍ കൂടി രോഗമുക്തരായതോടെ ആകെ കൊവിഡ് ഭേദമായവരുടെ ആകെ എണ്ണം 47,545 ആയി. മൂന്ന് പേര്‍ കൂടി മരിച്ചു. 402 ആണ് രാജ്യത്തെ ആകെ മരണസംഖ്യ. 9721 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 142 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഒമാനില്‍ കൊവിഡ് ബാധിച്ച് ഒന്‍പത് പേര്‍ കൂടി മരിച്ചു; ഇന്ന് 1327 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് ആറ് പേര്‍ കൂടി മരിച്ചു