ദുബായ്: അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ ഒന്‍പതാം നിലയിലുള്ള ബാല്‍ക്കണിയില്‍ നിന്ന് താഴെ വീണ് അഞ്ച് വയസുകാരി മരിച്ചു. ദുബായ് അല്‍ നഹ്‍ദയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. രക്ഷിതാക്കളുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. അല്‍ ഖുസൈസ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് അറിയിച്ചു.