പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി ലഭിച്ച ശേഷമാണ് വീട്ടില്‍ റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ദോഹ: ഖത്തറില്‍ താമസസ്ഥലത്ത് ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടതിന് 50 പേര്‍ അറസ്റ്റില്‍. 50 ഏഷ്യന്‍ പൗരന്മാരെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സിഐഡി) അറസ്റ്റ് ചെയ്തത്.
പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി ലഭിച്ച ശേഷമാണ് വീട്ടില്‍ റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികളും പണവും കണ്ടെത്തി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഖത്തറിൽ വധശിക്ഷ: മലയാളിയടക്കം 8 ഇന്ത്യക്കാരെയും ജയിലിലെത്തി കണ്ട് ഇന്ത്യൻ അംബാസിഡർ
ദില്ലി : ഖത്തറിൽ മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥരായ 8 ഇന്ത്യാക്കാരെ വധശിക്ഷയ്ക്ക് വിധിച്ച നടപടിക്കെതിരെ കുടുംബങ്ങൾ അപ്പീൽ നൽകി. ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ജയിലിൽ എല്ലാവരെയും നേരിൽ കണ്ടു സംസാരിച്ചു. കേസിൽ ഇതിനോടകം രണ്ട് തവണ വാദം കേട്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. മന്ത്രാലയം സൂക്ഷ്മമായി നടപടികൾ നിരീക്ഷിക്കുകയാണ്, എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും വിദേശകാര്യ വക്താവ് ദില്ലിയിൽ പറഞ്ഞു. ഒക്ടോബറിലാണ് ചാരവൃത്തിയാരോപിച്ച് ഒരു മലയാളിയടക്കം 8 പേരെയും ഖത്തറിലെ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വെർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, സെയിലർ രാഗേഷ് എന്നിവരാണ് ജയിലിൽ കഴിയുന്നത്. ഖത്തറിനായി അന്തർവാഹിനികൾ നിർമ്മിക്കുന്ന കമ്പനിയിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെയാണ് വിവരങ്ങൾ ചോർത്തി എന്നാരോപിച്ച് അറസ്റ്റു ചെയ്തത്. മേൽകോടതി നടപടി നിരീക്ഷ ശേഷം അടുത്ത നീക്കം നടത്താാണ് വിദേശകാര്യമന്ത്രാലയത്തിൻറെ തീരുമാനം.
