പോസ്റ്റല്‍ വഴിയെത്തിയ പാര്‍സലിനുള്ളിലാണ് അതിവിദഗ്ധമായി ഒളിപ്പിച്ച നിലയില്‍ ലഹരിമരുന്നുകൾ കണ്ടെത്തിയത്. 

മസ്കറ്റ്: ഒമാനില്‍ ലഹരിമരുന്ന് വേട്ട. അതിവിദഗ്ധമായി ഒളിപ്പിച്ച ലഹരിമരുന്നാണ് പിടിച്ചെടുത്തത്. രാജ്യത്തേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് ഒമാന്‍ കസ്റ്റംസ് പിടികൂടുകയായിരുന്നു.

ലഹരിമരുന്ന് പിടിച്ചെടുക്കുന്നതിന്‍റെ വീഡിയോ ഒമാന്‍ കസ്റ്റംസ് സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റല്‍ പാര്‍സൽ വഴിയെത്തിയ 5.645 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് ആണ് പിടിച്ചെടുത്തത്. ലോഹ പൈപ്പുകളില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്നുകൾ രാജ്യത്തെത്തിച്ചത്. ഇവ ആര്‍ക്കും സംശയം തോന്നാത്ത രീതിയിൽ ഒളിപ്പിക്കുകയായിരുന്നു. 

Scroll to load tweet…