രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 2,95,535ഉം ആകെ മരണസംഖ്യ 3802ഉം ആയി. 

മസ്‍കത്ത്: ഒമാനില്‍ 518 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവന വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 2,95,535ഉം ആകെ മരണസംഖ്യ 3802ഉം ആയി. 

ഇതുവരെ 2,77,632 കൊവിഡ് രോഗികളാണ് ഒമാനില്‍ രോഗമുക്തരായത്. നിലവില്‍ 93.9 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63 രോഗികളെ രാജ്യത്തുടനീളമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 641 ആയി. ഇവരില്‍ 272 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.