Asianet News MalayalamAsianet News Malayalam

തൊഴില്‍ - താമസ നിയമലംഘനം; റെയ്‍ഡുകളില്‍ 52 പ്രവാസികള്‍ പിടിയിലായി

തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി രാജ്യത്ത് ജോലി ചെയ്‍തിരുന്നവരും താമസ നിയമങ്ങള്‍ ലംഘിച്ച് കുവൈത്തില്‍ കഴിഞ്ഞുവന്നിരുന്നവരുമാണ് പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

52 Expats arrested for violating residence and labour law in Kuwait
Author
First Published Jan 12, 2023, 8:11 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റേ നേതൃത്വത്തില്‍ നടക്കുന്ന പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം വിവിധ രാജ്യക്കാരായ 52 പ്രവാസികളെ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അധികൃതര്‍ അറസ്റ്റ് ചെയ്‍തു. തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി രാജ്യത്ത് ജോലി ചെയ്‍തിരുന്നവരും താമസ നിയമങ്ങള്‍ ലംഘിച്ച് കുവൈത്തില്‍ കഴിഞ്ഞുവന്നിരുന്നവരുമാണ് പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

പിടിയിലായവരില്‍ ഭൂരിഭാഗം പേരും ദിവസ വേതനത്തിന് ജോലി ചെയ്‍തിരുന്ന സാധാരണ തൊഴിലാളികളാണ്. നിയമലംഘനത്തിന് പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
 

കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് ആറ് പ്രവാസി വനിതകളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തിരുന്നു. ആഭ്യന്തര മന്ത്രാലയവും ആന്റി ഹ്യൂമണ്‍ ട്രാഫികിങ് ഡിപ്പാര്‍ട്ട്മെന്റും ചേര്‍ന്ന് നടത്തിയ റെയ്‍ഡുകളിലാണ് ഇവര്‍ പിടിയിലായത്. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അപ്പാര്‍ട്ട്മെന്റുകളും വീടുകളും വാടകയ്ക്ക് നല്‍കിയിരുന്ന ഒരു പുരുഷനെയും അറസ്റ്റ് ചെയ്‍തിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി ഇവരെ എല്ലാവരെയും ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

Read also: വിപുലമായ സജ്ജീകരണങ്ങളോടെ മദ്യ നിര്‍മാണം; കുവൈത്തില്‍ യുവാവ് അറസ്റ്റില്‍

Follow Us:
Download App:
  • android
  • ios