നിര്‍മാണം പൂര്‍ത്തിയായി വില്‍പനയ്ക്ക് തയ്യാറാക്കി വെച്ചിരുന്ന 217 ബോട്ടില്‍ മദ്യവും പിടിച്ചെടുത്തു. മദ്യ നിര്‍മാണത്തിന് ആവശ്യമായ പലതരം ഉപകരണങ്ങള്‍ ഇവിടെയുണ്ടായിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിപുലമായ സജ്ജീകരണങ്ങളോടെ വന്‍തോതില്‍ മദ്യം നിര്‍മിച്ചിരുന്ന കേന്ദ്രം പരിശോധനയില്‍ കണ്ടെത്തി. വഫ്റയിലാണ് മദ്യ നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അഹ്‍മദി സെക്യൂരിറ്റി ഡയറക്ടറേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. റെയ്ഡ് നടക്കുന്ന സമയത്ത് ഇവിടെ ഉണ്ടായിരുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‍തു.

മദ്യം നിര്‍മിക്കാനുള്ള ഡിസ്‍റ്റിലേഷന്‍ പ്രക്രിയക്ക് വേണ്ട വിപുലമായ സംവിധാനങ്ങള്‍ ഇവിടെ ഒരുക്കിയിരുന്നു. നിര്‍മാണം പൂര്‍ത്തിയായി വില്‍പനയ്ക്ക് തയ്യാറാക്കി വെച്ചിരുന്ന 217 ബോട്ടില്‍ മദ്യവും പിടിച്ചെടുത്തു. മദ്യ നിര്‍മാണത്തിന് ആവശ്യമായ പലതരം ഉപകരണങ്ങള്‍ ഇവിടെയുണ്ടായിരുന്നു. അറസ്റ്റിലായ വ്യക്തിയെയും പിടികൂടിയ സാധനങ്ങളും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. മദ്യ നിര്‍മാണ കേന്ദ്രത്തിന്റെ ചിത്രങ്ങള്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ പ്രസിദ്ധീകരിക്കുകയും ചെയ്‍തു. അറസ്റ്റിലായ വ്യക്തിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Scroll to load tweet…


Read also:  അധ്യാപക ജോലിയിലും സ്വദേശിവത്കരണം; ഉന്നത തസ്‍തികകളിലുള്ള പ്രവാസികളെ ഒഴിവാക്കും