Asianet News MalayalamAsianet News Malayalam

പരിശോധനയിൽ ഉപയോഗശൂന്യമെന്ന് കണ്ടെത്തി; കുവൈത്തിൽ 54 ടൺ ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കും

ക്ഷ്യ സ്ഥാപനങ്ങൾക്കായി 1,300 പുതിയ ലൈസൻസുകളാണ് 2023ല്‍ നൽകിയത്. 910 നിയമലംഘനങ്ങള്‍ കണ്ടെത്തി.

54 tons of unfit food to be destroyed by year end in kuwait
Author
First Published Dec 24, 2023, 9:54 PM IST

കുവൈത്ത് സിറ്റി: കുവൈത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ഊര്‍ജിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ഫുഡ് ആൻഡ് ന്യൂട്രീഷൻ പബ്ലിക് അതോറിറ്റിയിലെ ജഹ്‌റ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ തലാൽ അൽ ദൈഹാനി വ്യക്തമാക്കി. ഉപയോഗശൂന്യമെന്ന് കണ്ടെത്തിയ 54 ടൺ കേടായ ഭക്ഷണം 2023 അവസാനത്തോടെ നശിപ്പിക്കുമെന്ന് അൽ ദൈഹാനി പ്രഖ്യാപിച്ചു. 

ഭക്ഷ്യ സ്ഥാപനങ്ങൾക്കായി 1,300 പുതിയ ലൈസൻസുകളാണ് 2023ല്‍ നൽകിയത്. 910 നിയമലംഘനങ്ങള്‍ കണ്ടെത്തി.  2,400 സ്ഥാപനങ്ങളെ ഉൾക്കൊള്ളുന്ന തരത്തില്‍ ശക്തമായ പരിശോധന ക്യാമ്പയിനുകളും നടന്നു.

Read Also -  നാട്ടിൽ നിന്ന് ഒരു നോക്ക് കാണാൻ മകൻ വിസിറ്റ് വിസയിലെത്തി; പിന്നാലെ വെൻറിലേറ്ററിലായിരുന്ന പിതാവ് മരിച്ചു

അതേസമയം സൗദി അറേബ്യയിലെ അല്‍ബാഹ നഗരസഭക്ക് കീഴിലെ പരിസ്ഥിതി ആരോഗ്യ വകുപ്പ് ഈ മാസം ആദ്യ പകുതിയില്‍ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. 1,350 കിലോ പഴകിയ ഭക്ഷ്യവസ്തുക്കളാണ് പിടികൂടി നശിപ്പിച്ചത്. നിയമ ലംഘനങ്ങൾക്ക് 11 വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുകയും 700 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തതായി അൽബാഹ മേയർ ഡോ. അലി അൽസവാത്ത് അറിയിച്ചു. 

പരിശോധനയിൽ കണ്ടെത്തിയത് 27 കിലോ ലഹരിമരുന്നും കഞ്ചാവും  192 കുപ്പി മദ്യവും; 23 പ്രവാസികൾ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഹരിമരുന്നും മദ്യവും കൈവശം വെച്ച കേസുകളില്‍ 23 പേര്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയ അധികൃതരാണ് ഇവരെ പിടികൂടിയത്. 

ഇവരില്‍ നിന്നും വ്യത്യസ്ത തരത്തിലുള്ള 27 കിലോഗ്രാം ലഹരിമരുന്ന്, 24,000 സോക്കോട്രോപിക് ഗുളികകള്‍, 192 കുപ്പി മദ്യം, 25 കഞ്ചാവ് ചെടി എന്നിവ പിടികൂടി. കൂടാതെ തോക്കുകളും ലഹരിമരുന്ന് വില്‍പ്പനയിലൂടെ ലഭിച്ച പണവും പിടിച്ചെടുത്തു. കുവൈത്തിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന പരിശോധനകളിലാണ് പ്രതികളെ പിടികൂടിയതെന്ന് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് നാര്‍കോട്ടിക്‌സ് അറിയിച്ചു. ലഹരിമരുന്ന് കടത്തുകാരെയും ഇടപാടുകാരെയും പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം നടത്തുന്ന തുടര്‍ച്ചയായ പരിശോധനകളുടെ ഭാഗമായാണ് പ്രതികള്‍ പിടിയിലായത്. തുടര്‍ നടപടികള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios