പിടിയിലായ പ്രവാസികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ തുടര്‍ നിയമ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് അധികൃതര്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ വിശദമാക്കുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ വന്‍മദ്യ ശേഖരവുമായി രണ്ട് പ്രവാസികള്‍ പൊലീസിന്റെ പിടിയിലായി. രാജ്യത്തെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വിഭാഗം നടത്തി വരുന്ന പരിശോധനയ്ക്കിടെയാണ് ഇവര്‍ രണ്ട് പേര്‍ പിടിയിലായത്.

പിടിയിലായ പ്രവാസികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ തുടര്‍ നിയമ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് അധികൃതര്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ വിശദമാക്കുന്നു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ട് ക്രിമിനല്‍ സുരക്ഷാ വിഭാഗം സ്വീകരിക്കുന്ന നടപടികള്‍ ഫലപ്രദമാണെന്നതിനുള്ള തെളിവാണ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുുന്നവരുടെ അറസ്റ്റ് എന്നും അധികൃതര്‍ അറിയിച്ചു.

Scroll to load tweet…


Read also: യുഎഇയില്‍ 988 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്; ദുബൈയില്‍ 650 പേര്‍ക്കും മോചനം ലഭിക്കും