കുവൈത്ത് സിറ്റി: കുവൈത്തില്‍ 571 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ്  സ്ഥിരീകരിച്ചവരുടെ എണ്ണം 80,528 ആയി. പുതുതായി രോഗമുക്തരാകുന്നവരുടെ എണ്ണത്തിലും ഇന്ന് വര്‍ധനവുണ്ടായി.

537 പേരാണ് 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത്. ആകെ രോഗം ഭേദമായവര്‍ 72,307 ആയി. അതേസമയം കൊവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 515 ആണ് ആകെ മരണസംഖ്യ. നിലവില്‍ 7,706 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 97 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 2,443 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് നടത്തിയതോടെ ആകെ പരിശോധനകളുടെ എണ്ണം 587,567 ആയി. 
യുഎഇയില്‍ കൊവിഡ് ബാധിച്ച് മൂന്ന് മരണം കൂടി; പുതിയ രോഗികളുടെ എണ്ണത്തിലും വര്‍ധന