അബുദാബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മൂന്ന് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 375 ആയി.

390 പേര്‍ക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചരുടെ ആകെ എണ്ണം 67,007 ആയി. 80 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ആകെ രോഗമുക്തരുടെ എണ്ണം 58,488 ആയതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവില്‍ 8,144 പേരാണ് ചികിത്സയിലുള്ളത്.
യുഎഇയില്‍ കൂടുതല്‍ കൊവിഡ് റാപ്പിഡ് ടെസ്റ്റിങ് സെന്ററുകള്‍ തുറന്നു