മൊബൈല്‍ ഫോണില്‍ ഇഹ്‍തിറാസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന നിബന്ധന പാലിക്കാത്തതിന് ഒരാളെയും അധികൃതര്‍ പിടികൂടി. 

ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 585 പേര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തു. ഇവരില്‍ 504 പേരും പൊതു സ്ഥലങ്ങളില്‍ മാസ്‍ക് ധരിക്കാത്തതിനാണ് പിടിയിലായത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 80 പേര്‍ക്കെതിരെ നിയമനടപടിയെടുത്തു.

മൊബൈല്‍ ഫോണില്‍ ഇഹ്‍തിറാസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന നിബന്ധന പാലിക്കാത്തതിന് ഒരാളെയും അധികൃതര്‍ പിടികൂടി. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കാത്തവരെ കണ്ടെത്താന്‍ ശക്തമായ പരിശോധനയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ഇതിനോടകം ആയിരക്കണക്കിന് പേര്‍ക്കെതിരെ നടപടിയെടുത്തു. പിടിയിലാവുന്നവര്‍ക്കെതിരെ തുടര്‍ നടപടി സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയാണ് ചെയ്യുന്നത്.