അറഫാ ദിനമായ ജൂണ്‍ 27 മുതലാണ് കുവൈത്തിലെ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ ആരംഭിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വേണ്ടി ജൂണ്‍ 28, 29 തീയ്യതികളിലും അവധിയുണ്ട്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആറ് ദിവസത്തെ അവധി പ്രഖ്യാപിച്ചു. അടുത്തിടെ പുറത്തിറക്കിയ സര്‍ക്കുലറിലാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പൊതുമേഖലയുടെയും അവധി ദിനങ്ങള്‍ സംബന്ധിച്ച ക്യാബിനറ്റ് തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പ്രകാരം രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂലൈ 2 ഞായറാഴ്ച വരെ അവധിയായിരിക്കും,

അറഫാ ദിനമായ ജൂണ്‍ 27 മുതലാണ് കുവൈത്തിലെ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ ആരംഭിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വേണ്ടി ജൂണ്‍ 28, 29 തീയ്യതികളിലും അവധിയുണ്ട്. പെരുന്നാളിന് ശേഷം വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധികളോടൊപ്പം ജൂലൈ രണ്ടാം തീയ്യതി ഞായറാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധികള്‍ക്ക് ശേഷം ജൂലൈ മൂന്നാം തീയ്യതി തിങ്കളാഴ്ചയായിരിക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുക.

Read also: 1144 കോടി രൂപയുടെ ലോട്ടറി അടിച്ചയാള്‍ ടിക്കറ്റ് ഹാജരാക്കി; പേര് പുറത്തുവിടണോ എന്ന് വിജയിക്ക് തീരുമാനിക്കാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player