കുവൈത്ത് സിറ്റി: കുവൈത്തില്‍ 614പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 55,508 ആയി. 746 പേരാണ് തിങ്കളാഴ്ച രോഗമുക്തി നേടിയത്. 

രോഗമുക്തരായവരുടെ ആകെ എണ്ണം 45,356 ആയി. മൂന്നു പേര്‍ കൂടി മരിച്ചതോടെ കുവൈത്തിലെ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ 393 ആയി. 9759 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 148 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ശമനമില്ലാതെ കൊവിഡ്; ഒമാനില്‍ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

യാത്രക്കാര്‍ക്കുള്ള കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്