സൗദിയിൽ ബിനാമി ഇടപാടുകൾ എന്ന് സംശയിക്കുന്ന 65 വ്യാപാര ഇടപാടുകൾ കണ്ടെത്തി. പൊതുവിപണികളിൽ 2,000 സന്ദർശനങ്ങൾ നടത്തിയതായും അതിന്‍റെ ഫലമായി ബിനാമി ഇടപാടുകളും ചട്ടങ്ങളുടെ ലംഘനവും സംബന്ധിച്ച 65 സംശയാസ്പദമായ കേസുകൾ കണ്ടെത്തി.
റിയാദ്: സൗദിയിൽ ബിനാമി ഇടപാടുകൾ എന്ന് സംശയിക്കുന്ന 65 വ്യാപാര ഇടപാടുകൾ കണ്ടെത്തി. സൗദിയിലെ വിവിധ പ്രദേശങ്ങളിലെ പൊതുവിപണികളിൽ ബിനാമി ഇടപാടുകൾ തടയുന്നതിനായുള്ള പ്രോഗാമിന് കീഴിലെ നിരീക്ഷണ സംഘം നടത്തിയ പരിശോധനയിലാണ് ഇത്രയും കേസുകൾ കണ്ടെത്തിയത്.
പൊതുവിപണികളിൽ 2,000 സന്ദർശനങ്ങൾ നടത്തിയതായും അതിന്‍റെ ഫലമായി ബിനാമി ഇടപാടുകളും ചട്ടങ്ങളുടെ ലംഘനവും സംബന്ധിച്ച 65 സംശയാസ്പദമായ കേസുകൾ കണ്ടെത്തിയതായും നിയമലംഘകർക്കെതിരെ പ്രതിരോധ ശിക്ഷകൾ ചുമത്തുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുള്ളതായും പ്രോഗാം വിശദീകരിച്ചു. 2025-ലെ മൂന്നാം പാദത്തിൽ പ്രോഗ്രാമിന് ഏകദേശം 2,000 റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. 191 ലംഘനങ്ങൾ രേഖപ്പെടുത്തി. ഇവ ബിനാമി ഇടപാട് നിയമത്തിെൻറ ലംഘനങ്ങൾ അവലോകനം ചെയ്യുന്നതിനുള്ള കമ്മിറ്റിക്ക് റഫർ ചെയ്തുവെന്നും 10 ലംഘനങ്ങൾ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തുവെന്നും പ്രോഗ്രാം അധികൃതർ പറഞ്ഞു.
ᐧ


