കുവൈത്ത് സിറ്റി: കുവൈത്തിൽ 122 ഇന്ത്യക്കാർ ഉൾപ്പെടെ 662 പേർക്ക്​ കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 32,510 പേർക്കാണ്​രാജ്യത്ത് കൊവിഡ് വൈറസ്​ ബാധിച്ചത്​. പുതിയതായി 1037 പേർ ഉൾപ്പെടെ 21,242 പേർ രോഗമുക്തി നേടി. ഇന്ന് അഞ്ചുപേർ കൂടി മരിച്ചു. ഇതോടെ  രാജ്യത്തെ കൊവിഡ് മരണം 269 ആയി. നിലവിൽ 1999 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 166 പേർ തീവ്രപരിചരണ വിഭാഗത്തിലാണന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.