കുവൈത്ത് സിറ്റി: കുവൈത്തിലെ അഹ്‍മദിയിലുണ്ടായ തീപിടുത്തത്തില്‍ ഏഴ് പേര്‍ക്ക് പൊള്ളലേറ്റു. ആളുകള്‍ താമസിച്ചിരുന്ന ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്. അഹ്‍മദി, ഫഹാഹീല്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിശമന സേന, കെട്ടിടത്തിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.