Asianet News MalayalamAsianet News Malayalam

Covid - 19 : യുഎഇയില്‍ 70 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗമുക്തരായത് 90 പേര്‍

യുഎഇയില്‍ വെള്ളിയാഴ്‍ച 70 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 90 രോഗികള്‍ രോഗമുക്തരായി.

70 new covid cases reported in UAE on 26th November 2021
Author
Abu Dhabi - United Arab Emirates, First Published Nov 26, 2021, 3:56 PM IST

അബുദാബി: യുഎഇയില്‍ (United Arab Emirates) ഇന്ന് 70 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന  90  പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

പുതിയതായി നടത്തിയ 2,63,429 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 9.99 കോടി പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ  741,790 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 736,601 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,145 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,044 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

 

Follow Us:
Download App:
  • android
  • ios