രാജ്യത്ത് ഇന്ന് 51,621 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. 5,46,792 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ 72 പേർ കൂടി സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടെ പുതുതായി 57 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ചു പേർ മരിച്ചെന്നും സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

രാജ്യത്ത് ഇന്ന് 51,621 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. 5,46,792 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആകെ 5,35,783 പേർ രോഗമുക്തരായി. 8,684 ആണ് രാജ്യത്തെ ആകെ മരണസംഖ്യ. 2,325 പേർ രോഗബാധിതരായി ചികിത്സയിലുണ്ട്. 279 പേർ ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനം. 1.6 ശതമാനമാണ് മരണനിരക്ക്. രാജ്യത്തെ വിവിധ മേഖലകളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം: റിയാദ് 19, മക്ക 11, കിഴക്കൻ പ്രവിശ്യ 6, മദീന 6, ജീസാൻ 3, അസീർ 3, അൽഖസീം 2, നജ്റാൻ 2, തബൂക്ക് 2, ഹായിൽ 1, അൽജൗഫ് 1, വടക്കൻ അതിർത്തി മേഖല 1. രാജ്യത്ത് ഇതുവരെ കൊവിഡ് വാക്സിനേഷൻ 41,288,515 ഡോസ് കവിഞ്ഞു.