Asianet News MalayalamAsianet News Malayalam

പ്രധാന തസ്‌തികകളിൽ 75 ശതമാനം സ്വദേശിവത്ക്കരണം; തൊഴിൽ നിയമ ഭേദഗതി സൗദി ശൂറയുടെ പരിഗണയിൽ

ശൂറയുടെ അംഗീകാരം ലഭിച്ചാൽ സൗദി തൊഴിൽ നിയമത്തിലെ ഇരുപത്തിആറാം അനുഛേദം ഭേദഗതി ചെയ്തുകൊണ്ടാണ് നിയമം നടപ്പാക്കുക. ശൂറയിലെ ഡോ. ഗാസി ബിൻ സഖർ, അബ്​ദുല്ല അൽഖാലിദി, ഡോ. ഫൈസൽ ആൽഫാദിൽ എന്നീ അംഗങ്ങളാണ് വിഷയം കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കുക. 

75 percentage saudisation in all major sectors shura considers proposal
Author
Riyadh Saudi Arabia, First Published Sep 13, 2020, 6:33 PM IST

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ നേതൃപദവിയിലുള്ള സുപ്രധാന തസ്‍തികകളിൽ 75 ശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കണമെന്ന നിർദേശം ശുറാ കൗൺസിൽ ഈ ആഴ്‌ച ചർച്ചക്കെടുക്കും. തിങ്കളാഴ്ചയോ ബുധനാഴ്ചയോ ചേരുന്ന ശുറാ കൗൺസിൽ യോഗം വിഷയം ചർച്ച ചെയ്‌ത്‌ വോട്ടിനിടും. 

ശൂറയുടെ അംഗീകാരം ലഭിച്ചാൽ സൗദി തൊഴിൽ നിയമത്തിലെ ഇരുപത്തിആറാം അനുഛേദം ഭേദഗതി ചെയ്തുകൊണ്ടാണ് നിയമം നടപ്പാക്കുക. ശൂറയിലെ ഡോ. ഗാസി ബിൻ സഖർ, അബ്​ദുല്ല അൽഖാലിദി, ഡോ. ഫൈസൽ ആൽഫാദിൽ എന്നീ അംഗങ്ങളാണ് വിഷയം കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കുക. സ്വദേശിവത്ക്കരണം കാര്യക്ഷമമാക്കുന്നതിനും തൊഴിൽ വിപണിയുടെ താൽപര്യത്തിനും സ്വകാര്യ സ്ഥാപനങ്ങളിൽ ഉയർന്ന തസ്‌തികകളിൽ മതിയായ തോതിൽ സ്വദേശികളെ നിയമിക്കേണ്ടതുണ്ട്. അതേസമയം രാഷ്​ട്രത്തിനും തൊഴിൽവിപണിക്കും അനിവാര്യമായ വിദേശ ജോലിക്കാരെ നിലനിർത്തേണ്ടതുണ്ടെന്നതിനാലാണ് സ്വദേശിവത്ക്കരണം 75 ശതമാനത്തിൽ പരിമിതപ്പെടുത്തുന്നത്.

Follow Us:
Download App:
  • android
  • ios