കുവൈത്ത് സിറ്റി: കുവൈത്തില്‍ 770 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 65,149 ആയി. പുതുതായി 624 പേര്‍ക്കാണ് രോഗം ഭേദമായത്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 55,681 ആയി. നാലുപേര്‍ കൂടി മരിച്ചതോടെ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ 442 ആയി ഉയര്‍ന്നു. നിലവില്‍ 9026 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 124 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4732 പേര്‍ക്ക് പുതുതായി കൊവിഡ് പരിശോധന നടത്തി.

യുഎഇയില്‍ ഇന്ന് രണ്ട് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു; 369 പേര്‍ക്ക് കൂടി രോഗം
ഒമാനില്‍ കൊവിഡ് ബാധിച്ച് ഒന്‍പത് പേര്‍ കൂടി മരിച്ചു