കഴിഞ്ഞ 24  മണിക്കൂറിൽ 12 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 3889  പേരാണ് കൊവിഡ്  മൂലം ഒമാനിൽ മരണപ്പെട്ടിട്ടുള്ളത്. 

മസ്‍കത്ത്: ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 797 പേർക്കുകൂടി കൊവിഡ് രോഗം ഭേദമായിയെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനോടകം രാജ്യത്ത് 2,81,724 പേരിലാണ് കൊവിഡ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം ഇന്ന് 238 പേർക്ക് മാത്രമാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,97,724 ആയി.

കഴിഞ്ഞ 24 മണിക്കൂറിൽ 12 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 3889 പേരാണ് കൊവിഡ് മൂലം ഒമാനിൽ മരണപ്പെട്ടിട്ടുള്ളത്. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് ഇപ്പോള്‍ 94.6 ശതമാനമായി ഉയർന്നിട്ടുണ്ട്. നിലവിൽ 434 കൊവിഡ് രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇവരില്‍ തീവ്രപരിചരണ വിഭാഗത്തിലുള്ളവര്‍ 194 പേരാണ്.