Asianet News MalayalamAsianet News Malayalam

പെരുന്നാള്‍ അവധിക്കാലത്ത് ദുബായില്‍ 950 അപകടങ്ങള്‍; പൊലീസ് സഹായം തേടി 28,603 ഫോണ്‍ കോളുകള്‍

വാഹനം ഓടിക്കുന്നവര്‍ നിയമങ്ങള്‍ പാലിക്കണമെന്നും കാല്‍നട യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്ന സ്ഥലങ്ങള്‍, ജംഗ്ഷനുകള്‍, ജനവാസ മേഖലകള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ അതീവ ജാഗ്രതയോടെ വാഹനം ഓടിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

950 road accidents in dubai during eid holidays
Author
Dubai - United Arab Emirates, First Published Aug 14, 2019, 5:15 PM IST

ദുബായ്: ഇക്കഴിഞ്ഞ ബലി പെരുന്നാള്‍ അവധിക്കാലത്ത് മാത്രം ദുബായില്‍ 950 വാഹനാപകടങ്ങളുണ്ടായതായി ദുബായ് പൊലീസ് കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ അറിയിച്ചു. പത്താം തീയ്യതി മുതല്‍ ചൊവ്വാഴ്ച രാത്രി വരെയുള്ള കണക്കാണിത്. അമിത വേഗത, മുന്നിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കാതിരിക്കല്‍, അശ്രദ്ധമായ ഡ്രൈവിങ്, അപ്രതീക്ഷിതമായുള്ള ലേന്‍ മാറ്റം തുടങ്ങിയവയാണ് അപകടങ്ങളുടെ പ്രധാന കാരണമായതെന്ന് കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ ഡയറക്ടര്‍ കേണല്‍ തുര്‍കി ബിന്‍ ഫാരിസ് പറഞ്ഞു.

വാഹനം ഓടിക്കുന്നവര്‍ നിയമങ്ങള്‍ പാലിക്കണമെന്നും കാല്‍നട യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്ന സ്ഥലങ്ങള്‍, ജംഗ്ഷനുകള്‍, ജനവാസ മേഖലകള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ അതീവ ജാഗ്രതയോടെ വാഹനം ഓടിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അവധിക്കാലത്ത് സഹായം തേടി 28,603 പേരാണ് 999 എന്ന നമ്പറിലേക്ക് വിളിച്ചത്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമാണ് 999 എന്ന നമ്പറില്‍ വിളിക്കേണ്ടതെന്നും അല്ലാത്ത അവസരങ്ങളില്‍ പൊലീസ് സഹായത്തിന് 901 എന്ന നമ്പറില്‍ വിളിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios