മസ്കറ്റ്: ഒമാനില്‍ 97 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 910ലെത്തിയെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. കൊവിഡ് ബാധിതരില്‍ കൂടുതലും മസ്‌ക്കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണെന്ന് ആരോഗ്യമന്ത്രായം അറിയിച്ചിരുന്നു.