ചില ദിവസങ്ങളിൽ സ്ത്രീകൾക്ക് മാത്രമായിരിക്കും പ്രവേശനം. ജൂലൈ 26, ജൂലൈ 29, ഓഗസ്റ്റ് രണ്ട് എന്നീ തീയതികളിലാണ് സ്ത്രീകൾക്ക് മാത്രം പ്രവേശനം അനുവദിക്കുന്നത്.

ദോഹ: വേനൽക്കാല അവധി ആഘോഷമാക്കാൻ 974 ബീച്ചിൽ 10 ദിവസം നീണ്ടുനിൽക്കുന്ന ആവേശകരമായ പരിപാടികളുമായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. ജൂലൈ 24 മുതൽ ഓഗസ്റ്റ് രണ്ട് വരെയാണ് ഈ സമ്മർ ഇവന്‍റ്.

വിനോദവും വിശ്രമവും ഒപ്പം സുരക്ഷിതവും സ്വകാര്യവുമായ അന്തരീക്ഷം പരിപാടി പ്രദാനം ചെയ്യുന്നു. ചില ദിവസങ്ങളിൽ സ്ത്രീകൾക്ക് മാത്രമായിരിക്കും പ്രവേശനം. ജൂലൈ 26, ജൂലൈ 29, ഓഗസ്റ്റ് രണ്ട് എന്നീ തീയതികളിലാണ് സ്ത്രീകൾക്ക് മാത്രം പ്രവേശനം അനുവദിക്കുന്നത്. 35 റിയാലാണ് പ്രവേശന നിരക്ക്. 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക്‌ 15 റിയാലാണ് പ്രവേശന നിരക്ക്. ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമാണ്. വിഐപി കാർ ആക്‌സസിന് 150 റിയാലാണ് നിരക്ക്.