കോസ്റ്റ് ഗാര്‍ഡും സിവില്‍ ഡിഫന്‍സ് വിഭാഗവും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്‍തു. പരിക്കേറ്റവരെ നാഷണല്‍ ആംബുലന്‍സില്‍ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. 

മനാമ: ബഹ്റൈനില്‍ ബോട്ടിന് തീപിടിച്ച് ഒരാള്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്‍ച സിത്റയിലായിരുന്നു സംഭവം. 79 വയസുകാരിയാണ് മരിച്ചതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. മരണപ്പെട്ട സ്‍ത്രീയെയും പരിക്കേറ്റ മറ്റുള്ളവരെയും കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

കോസ്റ്റ് ഗാര്‍ഡും സിവില്‍ ഡിഫന്‍സ് വിഭാഗവും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്‍തു. പരിക്കേറ്റവരെ നാഷണല്‍ ആംബുലന്‍സില്‍ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനും നാശനഷ്‍ടങ്ങള്‍ കണക്കാനും ഉള്‍പ്പെടെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ബന്ധപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ക്കായി സ്ഥലത്തെത്തി. അപകടം നടന്ന സമയത്ത് ബോട്ടില്‍ എത്ര പേരുണ്ടായിരുന്നെന്ന വിവരവും ലഭ്യമായിട്ടില്ല.