മലകയറുന്നതിനിടെ താഴേക്ക് വീണാണ് സ്വദേശി മരിച്ചതെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.
മസ്‌കറ്റ്: ഒമാനില്‍ മലകയറുന്നതിനിടെ ഉണ്ടായ അപകടത്തില്‍ സ്വദേശി മരിച്ചു. ദാഖിലിയ ഗവര്‍ണറേറ്റിലെ അല്‍ ഹംറ വിലായത്തിലെ ജബല്‍ ഹാട്ടിലെ മലമുകളില്‍ വെച്ചായിരുന്നു അപകടം. മലകയറുന്നതിനിടെ താഴേക്ക് വീണാണ് സ്വദേശി മരിച്ചതെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. ദുര്‍ഘടമായ വഴികള്‍ കടന്ന് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍ അതോറിറ്റി സംഘം സ്വദേശി പൗരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കനത്ത മഴ; ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു
ഒമാനില്‍ കടലില്‍ കാണാതായ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു
മസ്‍കത്ത്: ഒമാനിലെ സലാലയില്‍ കടലില്‍ കാണാതായ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. അപകടത്തെ തുടര്‍ന്ന് ഇനിയും കണ്ടെത്താനുള്ള മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ആകെ അഞ്ച് പേരെയാണ് കടലില്‍ കാണാതായത്.
ഒമാനില്‍ രണ്ട് പ്രവാസികള്‍ മുങ്ങി മരിച്ചു
ഞായറാഴ്ചയാണ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ കടലില്‍ വീണത്. സലാലയിലെ വിനോദസഞ്ചാര കേന്ദ്രമായ മുഗ്‍സെയിലിലായിരുന്നു അപകടം. ഇവിടെ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് മറികടന്ന ഇവര്‍ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കടലില്‍ വീണത്.
