Asianet News MalayalamAsianet News Malayalam

മാള്‍ട്ടയില്‍ കുടുങ്ങിയ മലയാളികളടക്കം ദുരിതത്തില്‍, തിരികെയെത്തിക്കാൻ ഇടപെടണമെന്ന് ആവശ്യം

വന്ദേ ഭാരത് മിഷൻ വഴി നാട്ടിലേക്ക് എത്താൻ മാള്‍ട്ടയില്‍ നിന്ന് വിമാനം ഏര്‍പ്പാടാക്കണമെന്ന് കുടുങ്ങിക്കിടക്കുന്നവര്‍ ആവശ്യപ്പെടുന്നു


 

A group of Indians including keralites stuck in Malta
Author
Delhi, First Published Jun 21, 2020, 11:03 AM IST

ദില്ലി: നാട്ടിലേക്ക് തിരികെ എത്താൻ വഴി തേടി യൂറോപ്യൻ രാജ്യമായ മാൾട്ടയിൽ കുടുങ്ങിയ മലയാളികൾ. 150 ൽ അധികം ഇന്ത്യക്കാരാണ് നാട്ടിലേക്ക് തിരികെ എത്താനാകാതെ മാര്‍ട്ടയില്‍ കുടുങ്ങിക്കിടക്കുന്നത്. കൊവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമായവർ, വീസാ കാലാവധി തീർന്നവർ വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി പേരാണ് മാൾട്ടയിൽ പ്രതിസന്ധിയിലായിരിക്കുന്നത്. നാട്ടിലെത്തിക്കാൻ യൂറോപ്യൻ യൂണിയൻ ഏർപ്പാടാക്കിയ വിമാനം റദ്ദാക്കിയതോടെ തിരികെ എത്താൻ കേന്ദ്രസർക്കാർ സഹായിക്കണമെന്നാണ് ഇവരുടെ ആവശ്യം.

നിലവിൽ ജ‍ർമ്മിനിയിൽ നിന്നുള്ള വന്ദേഭാരത് മിഷൻ വിമാനത്തിൽ നാട്ടിലെത്താനാണ് എംബസി നിർദ്ദേശം. എന്നാൽ മാൾട്ടയിൽ നിന്ന് ജർമ്മനിയിലേക്ക് യാത്ര നടത്താനുള്ള പണമില്ലാത്തതും വന്ദേഭാരത് മിഷൻ വിമാനത്തിൽ ടിക്കറ്റ് കിട്ടാത്തതും പ്രതിസന്ധിയാകുന്നുവെന്ന് ഇവർ പറയുന്നു. 

ഒമാനില്‍ നിന്ന് 3000ത്തോളം പ്രവാസികള്‍ ഇന്ന് കേരളത്തിലേക്ക്

ഇതിനിടെ യുകെയിലെ വിവിധ തുറമുഖങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരായ നാവികരെ തിരികെ എത്തിക്കാൻ നടപടി ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ രംഗത്തെത്തി. യുകെയിലെ വിവിധ തുറമുഖങ്ങളിൽ കുടുങ്ങിയ ചരക്കു കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ തിരികെ എത്തിണമെന്നാണ് ആവശ്യം. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ടിൽബറി, ബെ‍ർക്കിംഗ്ഹാം തുറുമുഖങ്ങളിൽ നങ്കൂരമിട്ട കപ്പലുകളിൽ കുടുങ്ങിയവരെ കമ്പനി അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി.

'ഐക്യത്തിന്‍റെ ദിനം, കൊവിഡ് കാലത്ത് യോഗ ശീലമാക്കണം'; യോഗാദിന സന്ദേശവുമായി പ്രധാനമന്ത്രി

 

 

 

 

Follow Us:
Download App:
  • android
  • ios