തൃശ്ശൂർ അന്തിക്കാട് സ്വദേശി ഹരീഷ് ആണ് മരിച്ചത്

മസ്കത്ത്: ഒമാനിൽ പ്രവാസി മലയാളി നിര്യാതനായി. തൃശ്ശൂർ അന്തിക്കാട് ചെറുകയിൽ വീട്ടിൽ ഹരീഷ് ആണ് മോബേലയിൽ മരിച്ചത്. 36 വയസ്സായിരുന്നു. ശങ്കരൻകുട്ടിയാണ് പിതാവ്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.