അടുത്തിടെ അബുദാബിയില്‍ ആരംഭിച്ച വിനോദ കേന്ദ്രമാണ് എണ്‍വയോണ്‍മെന്റ് ഏജന്‍സിയുടെ നിര്‍ദ്ദേശപ്രകാരം അടച്ചിട്ടത്. 

അബുദാബി: തിമിംഗല സ്രാവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് അബുദാബിയിലെ അല്‍ ബഹര്‍ ബീച്ചില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച വരെ ബീച്ചില്‍ നീന്തരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

അടുത്തിടെ അബുദാബിയില്‍ ആരംഭിച്ച വിനോദ കേന്ദ്രമാണ് എണ്‍വയോണ്‍മെന്റ് ഏജന്‍സിയുടെ നിര്‍ദ്ദേശപ്രകാരം അടച്ചിട്ടത്. സാധാരണഗതിയില്‍ തിമിംഗല സ്രാവുകള്‍ മനുഷ്യന് ഭീഷണിയാവാറില്ലെങ്കിലും സുരക്ഷ മുന്‍നിര്‍ത്തി ബീച്ച് അടച്ചിടുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി അറിയിച്ചത്. വെള്ളിയാഴ്ച മുതല്‍ സാധാരണ പോലെ ബീച്ചില്‍ പ്രവേശനം അനുവദിക്കും. ബീച്ചുകളിലോ മറ്റോ തിമിംഗല സ്രാവുകളുടെ സാന്നിദ്ധ്യം ശ്രദ്ധയില്‍പെട്ടാല്‍ അവയ്ക്ക് അരികിലേക്ക് ചെല്ലാന്‍ ശ്രമിക്കരുതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.