ഇനി മുതല്‍ ഇന്ത്യന്‍ പിസിസി സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ നയതന്ത്ര കാര്യാലയ സേവനങ്ങള്‍ നല്‍കുന്ന ബിഎല്‍എസ് കേന്ദ്രങ്ങളെ സമീപിച്ചാല്‍ മതിയാകും.

അബുദാബി: പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി അബുദാബിയിലെ ഇന്ത്യന്‍ എംബസി. വിവിധ ആവശ്യങ്ങള്‍ക്കായി ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യയിലെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്(പിസിസി)അപേക്ഷിക്കുന്നവര്‍ക്ക് ഇനി യുഎഇ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന് എംബസി അറിയിച്ചു.

മുമ്പ് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ യുഎഇ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ആവശ്യമായിരുന്നു. ഇതിന് അധിക ചെലവും അറബിയില്‍ നിന്ന് മൊഴിമാറ്റം നടത്താനും മറ്റും സമയവും വേണ്ടിയിരുന്നു. ഇനി മുതല്‍ ഇന്ത്യന്‍ പിസിസി സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ നയതന്ത്ര കാര്യാലയ സേവനങ്ങള്‍ നല്‍കുന്ന ബിഎല്‍എസ് കേന്ദ്രങ്ങളെ സമീപിച്ചാല്‍ മതിയാകും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona