Asianet News MalayalamAsianet News Malayalam

ശൈഖ് സായിദിനോടുള്ള ആദരം; പേരുമാറ്റി അബുദാബി വിമാനത്താവളം, ഇനി മുതല്‍ പുതിയ പേരില്‍ അറിയപ്പെടും

ശൈഖ് സായിദിനോടുള്ള ആദരസൂചകമായാണ് വിമാനത്താവളത്തിന്‍റെ പേര് മാറ്റിയത്. യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ നിര്‍ദ്ദേശപ്രകാരമാണ് പേര് മാറ്റം.

abu dhabi international airport renamed as  Zayed International Airport
Author
First Published Feb 10, 2024, 1:48 PM IST

അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇനി പുതിയ പേര്. സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നാണ് ഇനി മുതല്‍ എയര്‍പോര്‍ട്ട് അറിയപ്പെടുക. വെള്ളിയാഴ്ച മുതല്‍ പുതിയ പേര് പ്രാബല്യത്തിലായി. 

ശൈഖ് സായിദിനോടുള്ള ആദരസൂചകമായാണ് വിമാനത്താവളത്തിന്‍റെ പേര് മാറ്റിയത്. യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ നിര്‍ദ്ദേശപ്രകാരമാണ് പേര് മാറ്റം. പു​ന​ര്‍നാ​മ​ക​ര​ണത്തോട് അനുബന്ധിച്ച് സാ​യി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം യാ​ത്ര​ക്കാ​ര്‍ക്കാ​യി വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ ഈ ​മാ​സം 11വ​രെ നി​ര​വ​ധി ആ​ഘോ​ഷ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ റ​െസ്റ്റാ​റ​ന്‍റു​ക​ള്‍, ഷോ​പ്പു​ക​ള്‍, ക​ഫേ​ക​ള്‍, ഡ്യൂ​ട്ടി ഫ്രീ ​എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഡിസ്കൗണ്ടുകളും പ്ര​ത്യേ​ക ഓ​ഫ​റു​ക​ളു​മു​ണ്ടാ​കും.742,000 ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തീ​ര്‍ണ​മാ​ണ് സാ​യി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ള​ത്. 4.5 കോ​ടി യാ​ത്ര​ക്കാ​ര്‍ക്കാ​ണ് പ്ര​തി​വ​ര്‍ഷം സേ​വ​നം ന​ല്‍കു​ന്ന​ത്. 

Read Also - യൂട്യൂബിൽ നറുക്കെടുപ്പ് കാണുന്നതിനിടെ നിനച്ചിരിക്കാതെ ലഭിച്ച വൻ ഭാഗ്യം! മലയാളി യുവാവിന് ഇത് അപ്രതീക്ഷിത വിജയം

അതേസമയം യാത്രക്കാര്‍ക്ക് അതിവേഗ ചെക്ക് ഇന്‍ സൗകര്യമാണ് അബുദാബി രാജ്യാന്തര വിമാനത്താവളത്തിലൊരുക്കിയിട്ടുള്ളത്. പുതിയ ടെര്‍മിനലായ ടെര്‍മിനല്‍ എ വഴിയാണ് യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ നല്‍കുന്നത്. ഇവിടെ 10 സെക്കന്‍ഡുകള്‍ക്കകം ചെക്ക്-ഇന്‍ ചെയ്യാം, ബോര്‍ഡിങിന് വെറും മൂന്ന് സെക്കന്‍ഡ് മതി.

കാത്തിരുന്ന് മുഷിയാതെ അതിവേഗം ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കാമെന്നത് യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമാണ്. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് സജ്ജമാക്കിയ ടെര്‍മിനല്‍ എയിലൂടെ ആയാസ രഹിത യാത്രയാണ് യാത്രക്കാര്‍ക്ക് ഒരുക്കുന്നത്. ചെക്ക്-ഇന്‍ ചെയ്ത് സ്മാര്‍ട്ട് ഗേറ്റ് കടക്കുമ്പോള്‍ തന്നെ നിര്‍മ്മിത ബുദ്ധി ക്യാമറ സ്‌കാന്‍ ചെയ്ത് കഴിഞ്ഞിരിക്കും. വെറും 12 മിനിറ്റ് കൊണ്ട് യാത്രക്കാര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കി ഗേറ്റിലെത്താം. ടെര്‍മിനല്‍ എയില്‍ അഞ്ചിടങ്ങളില്‍ ബയോമെട്രിക് സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. അധികം വൈകാതെ ഒമ്പത് സ്ഥലങ്ങളില്‍ കൂടി ബയോമെട്രിക് സ്ഥാപിക്കും. നവംബര്‍ ഒന്നിനാണ് ടെര്‍മിനല്‍ എ തുറന്നു പ്രവര്‍ത്തിച്ചത്. സെല്‍ഫ് സര്‍വീസ് ചെക്ക്-ഇന്‍, സെല്‍ഫ് സര്‍വീസ് ബാഗ് ഡ്രോപ്, ഇമിഗ്രേഷന്‍ ഇ ഗേറ്റ് എന്നിങ്ങനെ നിരവധി നവീന സൗകര്യങ്ങളുമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം... 

Latest Videos
Follow Us:
Download App:
  • android
  • ios