Asianet News MalayalamAsianet News Malayalam

ഡ്രൈവിങിനിടെയിലെ ഫോണ്‍ ഉപയോഗത്തിന് വലിയ വില നല്‍കേണ്ടിവരും; വീഡിയോ പുറത്തുവിട്ട് അബുദാബി പൊലീസ്

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് ബ്രൌസ് ചെയ്യുന്നതും സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നതും ഫോട്ടോ എടുക്കുന്നതും ഫോണ്‍ ചെയ്യുന്നതുമെല്ലാം ഡ്രൈവിങില്‍ നിന്ന് ശ്രദ്ധ തെറ്റിക്കുന്ന പ്രവൃത്തികളാണെന്ന് പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. 

abu dhabi police warns against distracted driving releases video clip through social media
Author
Abu Dhabi - United Arab Emirates, First Published Mar 28, 2021, 7:20 PM IST

അബുദാബി: വാഹനം ഓടിക്കുമ്പോള്‍ റോഡില്‍ നിന്ന് ശ്രദ്ധ തെറ്റാന്‍ കാരണമാവുന്ന പ്രവൃത്തികള്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി അബുദാബി പൊലീസ്. അശ്രദ്ധമായി വാഹനം ഓടിച്ചാല്‍ 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്നാണ് ഔദ്യോഗിക സോഷ്യല്‍ മീഡിയാ പേജിലൂടെ പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്.

അശ്രദ്ധമായ ഡ്രൈവിങ് കാരണമുണ്ടായ ഒരു അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും പൊലീസ് പങ്കുവെച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് കാരണം നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്കിടയിലേക്ക് വരുന്ന ഒരു ഫോര്‍ വീല്‍ ഡ്രൈവ് കാര്‍ മൂന്ന് ലേനുകളിലായി അഞ്ചിലധികം വാഹനങ്ങളെ ഇടിച്ച ശേഷവും മുന്നോട്ട് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഒടുവില്‍ റോഡിന്റെ ഒരു വശത്തുള്ള ബാരിക്കേഡില്‍ ഇടിച്ചാണ് വാഹനം നില്‍ക്കുന്നത്.

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് ബ്രൌസ് ചെയ്യുന്നതും സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നതും ഫോട്ടോ എടുക്കുന്നതും ഫോണ്‍ ചെയ്യുന്നതുമെല്ലാം ഡ്രൈവിങില്‍ നിന്ന് ശ്രദ്ധ തെറ്റിക്കുന്ന പ്രവൃത്തികളാണെന്ന് പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഇത്തരത്തില്‍ വാഹനം ഓടിക്കുന്നവര്‍ പെട്ടെന്ന് വാഹനം തിരിക്കുമ്പോഴും മറ്റും അപകടങ്ങളുണ്ടാവും.
 

Follow Us:
Download App:
  • android
  • ios