Asianet News MalayalamAsianet News Malayalam

ഓണ്‍ലൈന്‍ ഗെയിമുകളില്‍ ജാഗ്രത വേണം; അബുദാബി പൊലീസ് നല്‍കുന്ന മുന്നറിയിപ്പുകള്‍ ഇങ്ങനെ

വീഡിയോ ഗെയിമുകളുടെ പിറകിലുള്ള തട്ടിപ്പുകള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് അബുദാബി പൊലീസിന്‍റെ മുന്നറിയിപ്പ്.  ഇന്റർനെറ്റിൽ ഇലക്ട്രോണിക് ഗെയിമുകൾ പണം നൽകി വാങ്ങുകയോ വരിക്കാരാവുകയോ ചെയ്യുന്നവര്‍ അതീവ  ശ്രദ്ധ പുലർത്തണം. വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുന്ന സ്വകാര്യ വിവരങ്ങൾ ഒരിക്കലും ഇത്തരം സൈറ്റുകളിൽ പങ്കുവെക്കരുതെന്നും പോലീസ് പറഞ്ഞു. 

abu dhabi police warns residents about frauds in online games
Author
Abu Dhabi - United Arab Emirates, First Published Dec 13, 2020, 2:13 PM IST

അബുദാബി: വീഡിയോ ഗെയിമുകളുടെ പിറകിൽ ഒളിഞ്ഞിരിക്കുന്ന തട്ടിപ്പിനെക്കുറിച്ച് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. ഇന്റർനെറ്റിൽ ഇലക്ട്രോണിക് ഗെയിമുകൾ പണം നൽകി വാങ്ങുകയോ വരിക്കാരാവുകയോ ചെയ്യുമ്പോൾ ജാഗ്രത പുലർത്തണമെന്ന് പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു

വീഡിയോ ഗെയിമുകളുടെ പിറകിലുള്ള തട്ടിപ്പുകള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് അബുദാബി പൊലീസിന്‍റെ മുന്നറിയിപ്പ്.  ഇന്റർനെറ്റിൽ ഇലക്ട്രോണിക് ഗെയിമുകൾ പണം നൽകി വാങ്ങുകയോ വരിക്കാരാവുകയോ ചെയ്യുന്നവര്‍ അതീവ  ശ്രദ്ധ പുലർത്തണം. വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുന്ന സ്വകാര്യ വിവരങ്ങൾ ഒരിക്കലും ഇത്തരം സൈറ്റുകളിൽ പങ്കുവെക്കരുതെന്നും പോലീസ് പറഞ്ഞു. 

കൂടുതൽ പണമുള്ള അക്കൗണ്ടുകളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ നടത്താതിരിക്കാൻ ശ്രമിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഓൺലൈൻ ഇടപാടുകൾക്ക് വേണ്ടി ആവശ്യത്തിന് മാത്രം പണം നിറച്ച് ഉപയോഗിക്കാൻ ഒരു പ്രത്യേക അക്കൗണ്ടും കാർഡും മാറ്റിവെക്കാൻ ശ്രമിക്കണം. ശൈത്യകാല അവധിയാരംഭിക്കുന്നതോടെ കുട്ടികൾ ധാരാളമായി ഓൺലൈൻ ഗെയിമുകളടക്കമുള്ളവയിൽ സജീവമാകുന്ന പശ്ചാതലത്തിലാണ് പൊലീസിന്റെ ഉപദേശം. 

കൊവിഡ് കാലത്ത് ഭൂരിഭാഗം പേരും ഇന്റർനെറ്റിൽ സജീവമായ അവസരം മുതലെടുത്ത്  തട്ടിപ്പുകളും വര്‍ധിച്ചു. കുട്ടികള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ചൂഷണങ്ങള്‍ പെരുകുന്നതായും പരാതികളുണ്ട്. ഭീഷണികൾ, തെറ്റായ രീതിയിയിൽ സമീപിക്കൽ എന്നിവയെല്ലാം വെബ്‌സൈറ്റുകൾ, സാമൂഹമാധ്യമങ്ങൾ, ഓൺലൈൻ ഗെയിമുകൾ  വഴി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും പോലീസ് പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ കുട്ടികള്‍ രക്ഷിതാക്കളോട് പങ്കുവെക്കാത്തത് പ്രശ്നങ്ങൾ സങ്കീർണമാക്കുന്നു. അതുകൊണ്ട് കുട്ടികളോട് സംസാരിക്കാൻ രക്ഷിതാക്കൾ തന്നെ സമയം കണ്ടെത്തണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.പരാതികള്‍  8002626 ടോള്‍ഫ്രീ നമ്പരിലേക്ക് വിളിച്ച് അറിയിക്കാം.

Follow Us:
Download App:
  • android
  • ios